വേശ്യ പെറ്റ കുഞ്ഞ്വേശ്യകൾ ചിരിക്കുന്നു
ഇന്നവൾ ഗർഭിണിയാണ്
വേശ്യ പെറ്റ കുഞ്ഞിനെ
മാമോദിസ മുക്കുമോ
പൂണൂല് കെട്ടുമോ
ഖുർആൻ പഠിപ്പിക്കുമോ-
രതിയുടെ ശീൽക്കാര
വേളയിൽ നമ്മുടെ കുഞ്ഞെന്നു
നിലവിളിച്ചവർ ഇവർ-
വേശ്യകൾ ചിരിക്കുന്നു
നീണ്ടു നിവരുന്നു
കാമം അഭിനയിക്കുന്നു
വടിച്ചെടുത്ത ബീജങ്ങൾ
കൂടെ ചിരിക്കുന്നു
വേശ്യ പെറ്റ കുഞ്ഞെന്ന
വിളിപ്പേരില്ലാതെ
നീന്തിക്കളിക്കുന്നു.
നീ നക്കി  വലിച്ചെറിഞ്ഞ
ചുണ്ടുകൾ ചുവപ്പിച്ച്
ചായം പൂശിയ മുഖവുമായ്
ഞാൻ കാത്തിരിക്കാം....
അന്നും നീ മാംസം തേടി
ഇവിടേക്ക് മാത്രം വരിക-

Popular posts from this blog

പുച്ഛം...

കുഴിമാടം...

വെളുത്ത ചുംബനങ്ങൾ 💋