വെളുത്ത ചുംബനങ്ങൾ 💋ചുംബനം കൊണ്ട്
ആദ്യമായ് നീ എന്റെ
മുഖം മറച്ചപ്പോൾ
വെളുത്ത പല മുഖങ്ങളും
ആ ചുവരിൽ തെളിഞ്ഞുനിന്നു-
അരണ്ട വെളിച്ചത്തിൽ ആ
കയ്പ്പേറിയ ചുംബനങ്ങൾ
മധുരിച്ചു തുടങ്ങി.
മരവിച്ച കൈകൾ പതിയെ
തളർത്തി നിന്റെ നിഴലിലേക്ക്
ലയിച്ചു തുടങ്ങിയപ്പോഴേക്കും
ചുവരിൽ നിന്റെ മുഖം മാത്രം,
കറുത്തിരുണ്ട നിന്നിലെ
ചുംബനങ്ങൾ ഇപ്പോൾ
എനിക്ക് ലഹരിയാണ്.
ഞാൻ കറുപ്പെന്നു
കരുതിയ നിന്നിലാണ് എന്റെ
വെളുത്ത ചുംബനങ്ങൾ

Popular posts from this blog

മതിവരുവോളം...

കുഴിമാടം...

ഞാനും നീയും കുറേ ഓർമ്മകളും